Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Ended.

Kannur

ഭൂ​മി​ക്കു​ള്ള സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി​ല്ല

ഏ​ല​പ്പീ​ടി​ക: പ​ട്ട​യ​മു​ണ്ട്, ആ​ധാ​ര​മു​ണ്ട്, നി​കു​തി ര​സീ​തു​ക​ളു​ണ്ട്. സ​ർ​ക്കാ​ർ ത​ന്നെ അ​ള​ന്ന് ഭൂ​മി സ്ഥ​ല ഉ​ട​മ​ക​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് അ​തി​ർ​ത്തി​ക്ക​ല്ലു​ക​ളി​ടു​ക​യും ചെ​യ്തു. എ​ന്നി​ട്ടും സ്വ​ന്തം ഭൂ​മി​യി​ലെ പൂ​ർ​ണ അ​വ​കാ​ശം ഇ​പ്പോ​ഴും സ്വ​പ്ന​മാ​യി തു​ട​രു​ക​യാ​ണ്. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക വെ​ള്ള​ക്ക​ല്ലു​ങ്ക​ൽ സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നെ ചു​രു​ക്ക​ത്തി​ൽ ഇ​ങ്ങ​നെ പ​റ​യാം.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ അ​നാ​സ്ഥ​യ്ക്കും വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യ്ക്കും ഇ​ര​യാ​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ദൈ​ന്യ​ത കൂ​ടി​യാ​ണ് സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന്‍റേ​ത്.

സ്റ്റാ​ൻ​ലി ജോ​സ​ഫ്, അ​മ്മ, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​രി എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള കു​ടും​ബ​ത്തി​ന്‍റെ സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ടേ​ക്ക​ർ 35 സെ​ന്‍റ് ഭൂ​മി​യാ​ണ് ചു​ക​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. 2000 ൽ ​കു​ടും​ബാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് സ്ഥ​ലം ഉ​ട​മ​ക​ളെ അ​റി​യി​ക്കാ​തെ വ​നം​വ​കു​പ്പ് ഭൂ​മി​യു​ടെ ഒ​രു ഭാ​ഗ​ത്ത് അ​തി​ർ​ത്തി ജ​ണ്ട സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം. ത​ന്‍റെ സ്ഥ​ലം കൈ​യേ​റി​യാ​ണ് ജ​ണ്ട സ്ഥാ​പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്റ്റാ​ൻ​ലി വ​നം​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കൂ എ​ന്ന ധാ​ർ​ഷ്ഠ്യം നി​റ​ഞ്ഞ മ​റു​പ​ടി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ത​നി​ക്കു പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന് സ്റ്റാ​ൻ​ലി പ​റ​ഞ്ഞു. വ​നം​വ​കു​പ്പ്, വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക് ഓ​ഫീ​സ്, റ​വ​ന്യൂ വ​കു​പ്പ് തു​ട​ങ്ങി നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ ന​ൽ​കി.

പ​ട്ട​യ​വും ആ​ധാ​ര​വും നി​കു​തി രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളോ​ളം ഫ​ല​മു​ണ്ടാ​യി​ല്ല. ഓ​രോ ഓ​ഫീ​സും മ​റ്റൊ​രു ഓ​ഫീ​സി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി. ഒ​ടു​വി​ൽ നീ​തി ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത സ്റ്റാ​ൻ​ലി 2022 ഒ​ക്ടോ​ബ​ർ 16 ന് ​മ​ര​ത്തി​ൽ ക​യ​റി നി​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. സം​ഭ​വം വ​ലി​യ ശ്ര​ദ്ധ നേ​ടി​യ​തോ​ടെ അ​ന്ന​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ക​ണ്ണൂ​ർ ഡി​എ​ഫ്ഒ കെ. ​കാ​ർ​ത്തി​ക്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡ് അം​ഗം ജി​മ്മി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ഇ​ട​പെ​ട്ടു.
ഭൂ​മി അ​ള​ന്ന് വ​ന​ഭൂ​മി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ജ​ണ്ട പൊ​ളി​ച്ചു​മാ​റ്റി ഭൂ​മി തി​രി​കെ ന​ൽ​കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ​നം​വ​കു​പ്പും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്താ​ണ് സ്റ്റാ​ൻ​ലി​യെ അ​നു​ന​യി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ​നം​വ​കു​പ്പ് സ്റ്റാ​ൻ​ലി​യു​ടെ സ്ഥ​ലം കൈ​യേ​റി​യ​താ​യി തെ​ളി​ഞ്ഞു.2022 ന​വം​ബ​ർ 11 ന് ​ഇ​രി​ട്ടി ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ എം. ​ല​ക്ഷ്മ​ണ​ന്‍റെ​യും മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​കെ. മ​ഹേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ-​വ​നം​വ​കു​പ്പ് സം​യു​ക്ത​സം​ഘം സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ അ​ള​വെ​ടു​പ്പും ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ഭൂ​മി സ്റ്റാ​ൻ​ലി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഇ​തു പ്ര​കാ​രം അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ക​ല്ലു​ക​ളി​ടു​ക​യും ജ​ണ്ട ഉ​ട​ൻ പൊ​ളി​ച്ചു നീ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ജ​ണ്ട പൊ​ളി​ച്ചു മാ​റ്റാ​ൻ ഇ​പ്പോ​ഴും വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. ഭൂ​മി അ​ള​ന്ന് ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ണ്ട പൊ​ളി​ച്ചു​മാ​റ്റി ഭൂ​മി കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റാ​ൻ​ലി പ​ല​ത​വ​ണ ഡി​എ​ഫ്ഒ ഓ​ഫീ​സി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ "അ​ങ്ങ​നെ​യൊ​രു പ​രാ​തി ഇ​വി​ടെ നി​ല​വി​ലി​ല്ല" എ​ന്ന മ​റു​പ​ടി ന​ൽ​കി മ​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​നം​വ​കു​പ്പി​നെ​യും റ​വ​ന്യൂ വ​കു​പ്പി​നെ​യും സ​മീ​പി​ച്ചെ​ങ്കി​ലും "റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല", "അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്", "ജ​ണ്ട പൊ​ളി​ക്കാ​ൻ ആ​ളി​ല്ല" തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്റ്റാ​ൻ​ലി പ​റ​ഞ്ഞു.

ഭൂ​മി​ത​ർ​ക്കം കാ​ര​ണം സ്റ്റാ​ൻ​ലി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം മ​റ്റൊ​രു ത​ര​ത്തി​ലും ദു​രി​ത​ത്തി​ലാ​ണ്. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ വാ​ന​ര​ശ​ല്യം കാ​ര​ണം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും കൃ​ഷി​ഫ​ല​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച സ്റ്റാ​ൻ​ലി, ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ഇ​രു​വ​ശ​വും ക​രി​ങ്ക​ല്ല് കെ​ട്ടി നി​ർ​മാ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ വീ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ർ​മാ​ണം മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജ​ണ്ട പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​നു​മ​തി ല​ഭി​ക്കാ​ത്ത​തോ​ടെ സു​ര​ക്ഷി​ത​മാ​യ ഒ​രു വീ​ട് എ​ന്ന സ്വ​പ്ന​വും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു.

"പ​ണി​ക്കാ​യി രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങും. വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും കു​ര​ങ്ങു​ക​ൾ വീ​ട്ടി​ലു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. വീ​ണ്ടും എ​ല്ലാം ആ​ദ്യം മു​ത​ൽ വാ​ങ്ങ​ണം. ഇ​ങ്ങ​നെ എ​ത്ര​കാ​ലം ജീ​വി​ക്കാ​നാ​കും? എ​ന്നാ​ണ് സ്റ്റാ​ൻ​ലി ചോ​ദി​ക്കു​ന്ന​ത്.ഭൂ​മി സം​ബ​ന്ധി​ച്ച് മ​റ്റൊ​രു ദു​രൂ​ഹ​ത​യും സ്റ്റാ​ൻ​ലി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. 2022 ൽ ​ന​ട​ന്ന അ​ള​വെ​ടു​പ്പ് വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണ് ഒ​തു​ങ്ങി​യ​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​തി​നി​ടെ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന റീ​സ​ർ​വേ​യി​ൽ പ​ട്ട​യ​ത്തി​ലും ആ​ധാ​ര​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ര​ണ്ടേ​ക്ക​ർ 35 സെ​ന്‍റി​ൽ നി​ന്ന് 35 സെ​ന്‍റ് ഭൂ​മി കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഈ 35 ​സെ​ന്‍റ് ഭൂ​മി എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പി​ന് ഇ​തു​വ​രെ മ​റു​പ​ടി​യും ഇ​ല്ല. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ര​ണ്ട് കൂ​റ്റ​ൻ മ​ര​ങ്ങ​ൾ വ​ന​ഭാ​ഗ​ത്തേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ അ​ള​വെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​ണ് ഈ 35 ​സെ​ന്‍റ് ഭൂ​മി വ​ന​ഭൂ​മി​യു​ടെ ഭാ​ഗ​മാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

പ​ട്ട​യ​വും ആ​ധാ​ര​വും നി​കു​തി രേ​ഖ​ക​ളും കൈ​വ​ശ​മു​ള്ള ര​ണ്ടേ​ക്ക​ർ 35 സെ​ന്‍റെ ഭൂ​മി എ​വി​ടെ​യെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സ്റ്റാ​ൻ​ലി ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up